ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് ഭീഷണി മുഴക്കിയാള്‍ പിടിയില്‍. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന നാല് ട്രെയിനുകള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ച ഗംഗാധരനാണ് പിടിയിലായത്. ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലാണ് ഭീഷണി സന്ദേശമെത്തിയത്. റെയില്‍വേയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് പിടിയിലായ ഗംഗാധരന്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് ഭീഷണി മുഴക്കി മണിക്കൂറുകള്‍ക്കകം ഭീഷണി മുഴക്കിയാളെ പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരികയാണ്.