എടത്വ: : എടത്വ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കൊല്ലം കുണ്ടറ സ്വദേശി അഖിലി (28) നെയാണ് വീഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ കോളിന്റെ സ്ക്രീന്‍ഷോട്ട് എടുത്ത ശേഷം പ്രതി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുണ്ടറയിലെ വീട്ടിലെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ ഐടി വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്. അമ്ബലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.