ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ ഓടിച്ചയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഉടമയെ തിരിച്ചറിയുകയും ചോദ്യം ചെയ്തപ്പോൾ നാലംഗസംഘമാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് തിരിച്ചറിഞ്ഞു . ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാര്‍ പരിശോധിക്കുകയും കാര്‍ ഓടിച്ചയാളെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.സിപിഐ പാര്‍ട്ടി ഓഫീസിന്റെ ചുമരില്‍ ഉള്‍പ്പെടെ ആലപ്പുഴ നഗരത്തിലെ മൂന്നിടങ്ങളിലാണ് കാനത്തിനെതിരായ പോസ്റ്റര്‍ കണ്ടെത്തിയത്.
അമ്പലപ്പുഴ സ്വദേശിയായ അനന്തു മഹേശന് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇവര്‍ സഞ്ചരിച്ചത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്ന സമയത്ത് അനന്തുവായിരുന്നില്ല വാഹനം ഓടിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ ഒരു സുഹൃത്ത് വാഹനം കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഇദ്ദേഹം പോലീസിനോടു പറഞ്ഞത്.തുടര്‍ന്നാണ് വാഹനം ഓടിച്ചയാളെ കസ്റ്റഡിയിലെടുത്തത്