കോട്ടയം : കാറുകൾ മോഷിടിച്ചു തമിഴ്നാട് സംഘത്തിന് വിൽക്കുന്ന കോയമ്ബത്തൂര്‍ കരിമ്പുകടയില്‍ സാറമേട് തിപ്പു നഗറില്‍ റിയാസുദീനെ(31) യാണ് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം ജെ അരുണ്‍ അറസ്റ്റുചെയ്തത്. കേരളത്തില്‍നിന്ന് കടത്തിയ കാറുകള്‍ കൈകാര്യം ചെയ്തിരുന്നത് റിയാസുദീനായിരുന്നു.
രണ്ടുമാസം മുമ്പ് തൃശൂര്‍ വാടാനപ്പള്ളി ഗണേശമംലഗം പുത്തന്‍വീട്ടില്‍ ഇല്യാസ്(37), എറണാകുളം ആലുവ യുസി കോളേജ് ചെറിയംപറമ്ബില്‍ വീട്ടില്‍ കെ എ നിഷാദ്(37) എന്നിവര്‍ ചേര്‍ന്ന് വിവിധ ജില്ലകളില്‍ നിന്ന് 11 കാറുകള്‍ കടത്തിയിരുന്നു. ഇതില്‍ കോട്ടയം ജില്ലയിലെ റിട്ട. എസ്‌ഐയുടെ കാറും ഉള്‍പ്പെട്ടിരുന്നു. തട്ടിയെടുക്കുന്ന കാറുകള്‍ തമിഴ്‌നാട്ടില്‍ തീവ്രവാദികള്‍ക്ക് കൈമാറുകയാണെന്ന് ഇവര്‍ വെളിപ്പെടുത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റഫീഖിനെ പൊലീസ് പിടികൂടിയത്.
കോട്ടയത്തെ റിട്ട. എസ്‌ഐയില്‍ നിന്നും തട്ടിയെടുത്ത ഇന്നോവ കാര്‍ രണ്ടുലക്ഷം രൂപയ്ക്ക് തിരുനല്‍വേലി സ്വദേശി ബാലുവിന് വിറ്റതായും റിയാസുദീന്‍ സമ്മതിച്ചു. തൊപ്പി റഫീഖ് എന്ന മുഹമ്മദ് റഫീഖ് (ഭായി റെഫീഖ്–62) ഇപ്പോള്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. കോയമ്ബത്തൂര്‍ ബോംബ് സ്ഫോടനക്കേസിലും പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ കേസുകളിലും പ്രതിയാണിയാള്‍.
ഇതിനിടെ റഫീഖിനെ കാണാന്‍ മകന്‍ റിയാസുദീന്‍ കോട്ടയം ജില്ലാ ജയിലില്‍ എത്തി. ജില്ലാ പൊലീസ് മേധാവി ജി ജയദേവിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘം റിയാസുദീനെ പിടികൂടിയത്. തുടര്‍ന്ന് പാലീസ് തമിഴ്നാട്ടിലെത്തി കാര്‍ പിടിച്ചെടുത്തു. റിയാസിന് ഒരുകോടിയിലേറെ രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. തീവ്രവാദ സ്വഭാവമുള്ള വാട്സ്‌അപ്പ് ഗ്രൂപ്പുകളില്‍ റിയാസുദീന്‍ അംഗമാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.