തിരുവനന്തപുരം: വിഎസ്‌എസ്‌സിയില്‍ ജോലി വാഗ്‍ദാനം ചെയ്ത് കോടികള്‍ തട്ടിയ ആള്‍ അറസ്റ്റില്‍.
നെടുമങ്ങാട് കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടില്‍ അനില്‍കുമാറിനെ (42) ആണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. തുമ്ബ, വട്ടിയൂര്‍ക്കാവ്, വലിയമല എന്നീ കേന്ദ്രങ്ങളില്‍ സ്വീപ്പര്‍, പ്യൂണ്‍, പിആര്‍ഒ, അസിസ്റ്റന്റ് അഡ്‍മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എഞ്ചിനീയര്‍ തുടങ്ങി വിവിധ തസ്തികകളിലേക്ക് ജോലി വാങ്ങി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തില്‍ രണ്ടര കോടിയുടെ സാമ്ബത്തിക ഇടപാടുകള്‍ പ്രതിയുടെ അക്കൗണ്ട് വഴി നടന്നതായി കണ്ടെത്തി.