കൊല്ലം: തൊപ്പിവയ്ക്കാന്‍ തല കാണില്ലെന്ന് ഭീഷണി മുഴക്കിയ അഞ്ചാലുംമൂട് സ്വദേശി ആദിത്യലാല്‍ (20) ആണു പിടിയിലായത്.. ‘റോക്ക് റോക്കി’ എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് ഭീഷണി സന്ദേശം. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ പുതിയതായി ചാര്‍ജ് എടുത്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആശംസകള്‍ അറിയി ച്ചാണ് സന്ദേശം തുടങ്ങുന്നതെങ്കിലും ഭീഷണിയിലാണ് സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ യാണ് സന്ദേശം പോസ്റ്റ് ചെയ്തത്.ഇതു കണ്ടവര്‍ വിവരം പൊലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്തുകയായിരുന്നെന്നു സിഐ ജി.ബിനു പറഞ്ഞു.
മാന്യമായി ഡ്യൂട്ടി ചെയ്യുക, ജനങ്ങളെ സഹായിക്കുക, പാവങ്ങളെ ഉപദ്രവിക്കരുത്, സൗമ്യമായി സംസാരിക്കുക എന്നിവ പാലിച്ചാല്‍ പൊലീസുകാര്‍ക്ക് സന്തോഷമായി തുടര്‍ന്നു പോകാമെന്നും മറിച്ചാണെങ്കില്‍ തൊപ്പിവയ്ക്കാന്‍ തല കാണില്ലെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.