കാസര്‍ഗോഡ്: മൗവ്വാര്‍ ഗൗരിയടുക്കം കൈയാല മൂലയിലെ ഓട്ടോ ഡ്രൈവര്‍ ഭാസ്കരനാണ് ബലാത്സംഗ കേസില്‍ ആറു വര്‍ഷം തടവുശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയപ്പോൾ ബദിയഡുക്ക പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ബാലികയെ പീഡിപ്പിച്ച കേസില്‍ വീണ്ടും അറസ്റ്റിലായത്.
2019 ജൂണ്‍ മുതല്‍ 2020 ജനുവരി 21 വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചുവെന്നാണു പരാതി. പീഡനത്തിനിരയായ കുട്ടി ഭാസ്കരന്റെ ഓട്ടോറിക്ഷയിലാണ് സ്ഥിരമായി സ്കൂളിലേക്കു പോയിരുന്നത്. ഭയം കാരണം ഇത്രയുംനാള്‍ കുട്ടി വീട്ടുകാരോടു പീഡനവിവരം പറഞ്ഞിരുന്നില്ല. കഴിഞ്ഞദിവസമാണു ഭാസ്കരന് തന്നെ പീഡിപ്പിക്കുകയാണെന്ന കാര്യം വീട്ടുകാരോടു കുട്ടി വെളിപ്പെടുത്തിയത്.
ഇതോടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനിനു വിവരം നല്‍കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോടു വിവരങ്ങള്‍ ആരാഞ്ഞശേഷം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 2003-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഭാസ്കരനെ 2011-ല്‍ ആറു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.