ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. അമേരിക്കന്‍ എഴുത്തുകാരന് ജോര്‍ജ് സോന്‍ടേഴ്സിന്റെ ‘ലിങ്കണ് ഇന്‍ ദ ബാര്‍ഡോ’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹാമായത്. 11 വയസ്സുള്ളപ്പോള്‍ മരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ മകന്റെ ജീവിതമാണ് നോവലിന്റെ വിഷയം. വരുകാല ജീവിതത്തെ മാറ്റിയെഴുതാന്‍ പ്രാപ്തമായ മഹത്തായ അംഗീകാരമാണ് ഇതെന്ന് 58 കാരനായ സോണ്ടേഴ്സ് പറഞ്ഞു.