തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. മണക്കാട് സ്വദേശി അബ്ദുൾ ജബ്ബാറാണ് കുഴഞ്ഞുവീണ് മരിച്ചത്. സമരപ്പന്തലിന് മുന്നിലൂടെ പോകവെ അബ്ദുൽ ജബാർ സംഘർഷത്തിൽ പെടുകയായിരുന്നു. സംഘർഷത്തിനിടയ്ക്ക് പെട്ടുപോയ അബ്ദുൽ ജബാർ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.