കാസറഗോഡ് : മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജൂലൈ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള ഈ കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷയും വിശദവിവരങ്ങളും www.src.kerala.gov.in/www.srccc.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍- 0471 2325101, 2326101.