ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി കെ. മൊയ്തീൻകുട്ടി ചുമതലയേറ്റു

10

സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി കെ. മൊയതീൻകുട്ടിയെ നിയമിച്ചു. 2016 മുതൽ 6 വർഷക്കാലം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മാനേജിങ് ഡയറക്ടറായി കോർപ്പറേഷനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചരിത്രം, ധനതത്വശാസ്ത്രം എന്നിവയിൽ ബിരുദം, മെക്കാനിക്കൽ എൻജിനീയറിങ്ങിൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറി ങ്ങിൽ നിന്നും ബി.ടെക് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്. കേരള സർവകലാശാലയിൽനിന്നും എം.ബി.എ ഒന്നാം റാങ്കോടെ പാസായി.

കണ്ണൂർ തില്ലങ്കേരി സ്വദേശിയാണ്. ഭാര്യ ഗിരിജാഭായി പി നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണ്. ഏക മകൾ തേജസ്വിനി വിദ്യാർഥിനിയാണ്. രണ്ട് വർഷത്തേക്കാണ് നിയമനം.

NO COMMENTS

LEAVE A REPLY