ന്യൂഡല്‍ഹി: കോഴവാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ രാജിവയ്ക്കണമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. കപില്‍ മിശ്രയുടെ വെളിപ്പെടുത്തലില്‍ ഡല്‍ഹി ഒന്നടങ്കം ഞെട്ടി. ഇത് വെറുമൊരു ആരോപണം മാത്രമല്ല ദൃക്സാക്ഷിയുടെ പ്രസ്താവനയാണ്. വെളിപ്പെടുത്തല്‍ നടത്താന്‍ ധൈര്യം കാണിച്ച മിശ്രയെ അഭിനന്ദിക്കുന്നെന്നും തിവാരി പറഞ്ഞു. കേജ് രിവാള്‍ രണ്ടു കോടി കോഴവാങ്ങിയെന്ന് മന്ത്രിസഭയില്‍നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര പറഞ്ഞിരുന്നു. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ന്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തി പണം കൈമാറുന്നത് താന്‍ കണ്ടെന്നും മിശ്ര ആരോപണമുന്നയിച്ചിരുന്നു.