മണപ്പുറം ഗോള്‍ഡില്‍ നിന്ന് 32 കിലോ സ്വര്‍ണം മോഷണം പോയി

172

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ മണപ്പുറം ഗോള്‍ഡിന്‍റെ ഉല്ലാസ് നഗര്‍ ശാഖയില്‍ 32 കിലോ സ്വര്‍ണം മോഷണം പോയി. ഒന്‍പത് കോടിയോളം വിലമതിക്കുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇന്നലെ രാത്രി ചുമര്‍ കുത്തിത്തുറന്നായിരുന്നു മോഷണം. രാവിലെ ജീവനക്കാരെത്തി ഓഫീസ് തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. സംഭവ ശേഷം കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനെ കാണാതായിട്ടുണ്ട്. ഇയാളും മോഷണത്തില്‍ പങ്കാളിയാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.

NO COMMENTS

LEAVE A REPLY