കോഴിക്കോട്• ജനതാദള്‍ (യു) കോഴിക്കോട് ജില്ലാ പ്രസിഡന്റായി മനയത്ത് ചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ചു നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ് വി.കുഞ്ഞാലിയെയാണ് മനയത്ത് തോല്‍പ്പിച്ചത്. മനയത്തിന് 112 വോട്ടും കുഞ്ഞാലിക്ക് 84 വോട്ടും ലഭിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട മനയത്ത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ സ്ഥാനാര്‍ഥിയെയാണു തോല്‍പ്പിച്ചത്.