ഡല്‍ഹിയില്‍ ചികുന്‍ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ലഫ്‍റ്റ്നന്റ് ഗവര്‍ണ്ണര്‍ ഫിന്‍ലന്റില്‍ നിന്ന് തിരിച്ചുവിളിപ്പിച്ചു. പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ദില്ലിയില്‍ നിന്ന് മാറിനില്‍ക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് നടപടി.ദില്ലിയില്‍ ചികുന്‍ഗുനിയ ബാധിച്ച് 18 പേരാണ് ഇതിനോടകം മരിച്ചത്. 2800ഓളം പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യം ഒരുക്കാന്‍ ഇത് വരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന ആരോപണം ശക്തമാണ്. മിക്ക ആശുപത്രികളിലും മണിക്കൂറുകളോളം കാത്തുനിന്നാലും ചികിത്സ കിട്ടാത്ത സാഹചര്യമാണുള്ളത്.രോഗികളെ കിടത്തി ചികിത്സിക്കാനും സ്ഥലമില്ല. പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ദില്ലിയില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് ലഫ്റ്റ്നന്റ് ഗവര്‍ണ്ണര്‍ മനീഷ് സിസോദിയയോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതേന്റെ ഭാഗമായാണ് സിസോദിയയുടെ ഫിന്‍ലന്റ് സന്ദര്‍ശനം. എന്നാല്‍ സിസോദിയ ഫിന്‍ലാന്റില്‍ അവധിക്കാലം ആഘോഷിക്കുകയാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.
ചികിത്സാ സൗകര്യം ഒരുക്കേണ്ടതിന്റെ ഉത്തരവാദിത്തം ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കാണെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ട്വീറ്റും നേരത്തെ വിവാദമായിരുന്നു.