ന്യൂഡല്‍ഹി: അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു. ‘ടോക് ടു എകെ’ ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജനുവരിയില്‍ കേസില്‍ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായുള്ള സംവാദ പരപാടിയായ ‘ടോക് ടു എകെ’ ആദ്യമായി നടത്തിയത്. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള പൊരുത്തക്കേടുകളടക്കം ചര്‍ച്ച ചെയ്ത പരിപാടി ഒരു വെബ്‌സൈറ്റില്‍ തല്‍സമയം ചര്‍ച്ച ചെയ്തിരുന്നു.പരിപാടിയുടെ പ്രചാരണത്തിനായി ഒരു സ്വകാര്യ കമ്പനിക്ക് 1.5 കോടിരൂപ നൽകിയതുമായി ബന്ധപ്പെട്ട ആരോപണമാണ് മനീഷ് സിസോദിയയെ കുടുക്കിയത്. ഇതേത്തുടർന്ന് സിസോദിയയ്ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. വിജിലന്‍സ് വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലണ് സിബിഐ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. പരിപാടിയില്‍ ഒരു പബ്ലിക്ക് റിലേഷന്‍സ് കമ്പനിക്ക് പങ്കുണ്ടെന്നും 1.5 കോടി രൂപ ഇതിനായി ചിലവഴിച്ചുവെന്നും ആരോപണം ഉണ്ടായിരുന്നു.എന്നാല്‍ പരിപാടി വെറും മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണെന്നും പൊതുഖജനാവിന് നഷ്ടം സംഭവിച്ചുവെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.