കൊച്ചി: എ കെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയെന്ന കേസില്‍ മംഗളം ചാനല്‍ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മംഗളം ചാനല്‍ സിഇഒ ആര്‍ അജിത്കുമാര്‍, റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്കാണ് ജസ്റ്റീസ് എബ്രഹാം മാത്യു ജാമ്യം നല്‍കിയത്. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, ചാനലില്‍ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ നിര്‍ണായക തെളിവുകളായ ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് എന്നിവ അന്വേഷണസംഘത്തിന് കൈമാറാത്ത പ്രതികളുടെ നിലപാടില്‍ കോടതി കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. കേസിലെ പ്രധാന തെളിവുകളായ ലാപ്‌ടോപ്പും പെന്‍ഡ്രൈവും കാറില്‍ നിന്നും മോഷണം പോയി എന്നാണു പ്രതികളുടെ വാദം. ജാമ്യാപേക്ഷയെ സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.