ഉപ്പള മേഖലയിൽ ലഭ്യമാകുന്ന ഭക്ഷ്യസാധനങ്ങൾ ഹാനികരമല്ലെന്ന് ഉറപ്പ് വരുത്തണം: മംഗൽപ്പാടി ജനകീയ വേദി

68

കാസർകോട്: നിലവിലെ അമിതമായ വിലക്കയറ്റ ത്തിന്റെ മറവിൽ ഭക്ഷ്യ യോഗ്യമല്ലാത്ത മത്‍സ്യങ്ങളും, വിഷപദാർത്ഥങ്ങളടങ്ങിയ പച്ചക്കറികളും മറ്റും മായം ചേർത്ത് വിൽക്കപ്പെടുന്നത് കാരണം സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും, പ്രത്യേകിച്ച് കാസറഗോഡ് ജില്ല യിൽ നിന്നും നിരന്തരം വന്നു കൊണ്ടിരിക്കുന്ന ഭക്ഷ്യ വിഷബാധ വാർത്തകളുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ഭീതി കണക്കിലെടുത്തു മഞ്ചേശ്വരം, മംഗൽപാടി മേഖലകളിൽ വിൽക്കപ്പെടുന്ന മാത്‍സ്യങ്ങളും, മറ്റു ഭക്ഷണം പദാർത്തങ്ങളും മയം കലർത്തുന്നില്ല എന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉറപ്പ് വരുത്തണം എന്ന് മംഗൽല്പാടി ജനകീയ വേദി പ്രവർത്തകർ ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫിസർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു

ഈ പ്രദേശത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നും യാതൊരു മാനദണ്ഡങ്ങളും കൂടാതെ കൊണ്ട് വരുന്ന മാത്‍സ്യങ്ങളിലും മറ്റും അനിയന്ത്രിതമായ അളവിൽ ഫോർമാലിൻ പോലുള്ള രസവസ്തുക്കൾ ചേർക്കുന്നുണ്ട് എന്ന് പരക്കെ ആക്ഷേപം ഉണ്ട്, ഈ വിഷയങ്ങളും പ്രത്യേകം പരിഗണയിലെടുത്തു കൊണ്ടുള്ള അന്യോഷണം നടത്തണം എന്ന് ജനകീയ വേദി ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു

NO COMMENTS