ഉപ്പള :പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സംഗമം മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തി .
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പിഎം സലീം അധ്യക്ഷത വഹിച്ചു.കെഎംസിസി യെ പോലുള്ള സംഘടന കോവിഡ് കാലത്ത് ഗൾഫ് രാജ്യത്ത് ചെയ്ത സംഭാവന പ്രശംസനീയമാ ണെന്നും പിഎം സലീം പറഞ്ഞു, ചാർട്ടഡ് വിമാനങ്ങൾക്ക് അടക്കം സർക്കാർ തുരങ്കം വെക്കാൻ ശ്രമിക്കുകയായിരുന്നു വെന്നും ,തികഞ്ഞ അവഗണനയാണ് സർക്കാർ പ്രവാസികളോട് കാട്ടുന്നത് എന്നും ജില്ല സെക്രട്ടറി അസീസ് മരിക്കെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
എംകെ അലിമാസ്റ്റർ സ്വാഗതം പറഞ്ഞു, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് ഓണന്ത,,പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട്, ഉമർ രാജാവ്,മക്ബൂൽ, എസ് ടി യൂ ജില്ല നേതാവ് അബ്ദു റഹ്മാൻ ബന്തിയോട്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ബി എം മുസ്‌തഫ, കെ എസ് ഇക്ബാൽ, എംബി യൂസഫ്, ഗോൾഡൻ റഹ്‌മാൻ, യൂത്ത് ലീഗ് സെക്രട്ടറി പി വൈ ആസിഫ്, മുഫാസി കോട്ട,പഞ്ചായത്ത് മെമ്പർ മാരായ മുഹമ്മദ് ഉപ്പള, റസാഖ് ബാപ്പയ് തോട്ടി,ജലീൽ ഷിറിയ. ശറഫുദ്ധീൻ,താഹിർ ബി എം, ഫാറൂഖ് മാസ്റ്റർ, അഫ്സൽ, ആസിഫ് യെസ് കെ,ചെമ്മി പഞ്ചാര, യൂ കെ ഇബ്രാഹിം ഹാജി, മഹമൂദ് കൈകമ്പ, ഇബ്രാഹിം മോഹമിന്, പുത്തൂ ആംബർ, യാസീൻ,നൗഷാദ് പത്വാടി, അബൂബക്കർ വടകര,ജബ്ബാർ അട്ക്ക, മൂസ ഹാജി മാസ്റ്റർ, റഫീഖ്, ഉമർ ബാൻകിമൂല, ഷിയാബ് തങ്ങൾ ചാരിറ്റബിള് ട്രസ്റ്റ് ഭാരവാഹികളായ അബു തമാം, മാദരി അബ്ദുള്ള, റൈഷാദ്, സൈൻ അട്ക്ക എന്നിവർ സംബന്ധിച്ചു, അസീം മണിമുണ്ട നന്ദി പറഞ്ഞു