മംഗളൂരിവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

224

മംഗളൂരു: കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.മൃതദേഹം അഴുകിയ നിലയിലായിരുന്നു. മംഗളൂരു സെന്റ് അലോഷ്യസ് കോളേജ് ഓഫ് മാനേജ്മെന്‍ഡ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സോനു സുഭാഷ് ചന്ദ്രനെ(22) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.തിരുവനന്തപുരം കടക്കാവൂര്‍ സുജി നിവാസില്‍ സുഭാഷ് ചന്ദ്രന്‍-ജസി ദമ്ബതികളുടെ മകനാണ് സോനു. മംഗളൂരു ഉള്ളാളിനടുത്തുള്ള ബീരിയില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച്‌ വരികയായിരുന്നു. ഒരാഴ്ച മുമ്ബാണ് സോനുവിനെ കാണാതായത്.രാത്രി റൂമില്‍ നിന്ന് പുറത്ത് പോയ സോനുവിനെ കാണാതാവുകയായിരുന്നു. രാത്രിവൈകിയിട്ടും തിരിച്ചെത്താതോടെ സുഹൃത്തുക്കള്‍ വിവരം വീട്ടിലറിയിച്ചു. സോനു വിട്ടിലും എത്താത്തോടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. സുഹൃത്തുക്കളും പോലീസും അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. സോനുവിന്റെ മൊബൈല്‍ ഫോണ്‍ മംഗളൂരുവിലെ റൂമില്‍ നിന്ന് കണ്ടെത്തി.പോലീസ് അന്വേഷണം നടത്തി വരികെയാണ് മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് കണ്ടെത്തിയത്. ഉള്ളാള്‍ റോഡില്‍ അഴുക്ക് ചാലിന് സമീപത്തുള്ള കുറ്റിക്കാടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു. സോനുവിന്റെ ബൈക്ക് സമീപത്ത് മറിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. അപകടമരണമാണെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം.എന്നാല്‍ സോനുവിനെ കാണാതായ ദിവസം സോനുവും ചില സുഹൃത്തുക്കളും തമ്മില്‍ കശപിശ ഉണ്ടായെന്ന് ക്ലാസിലെ സഹപാഠികള്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്. രാത്രി പുറത്തേക്ക് പോയ സോനു മൊബൈല്‍ ഫോണ്‍ എടുത്തിരുല്ല. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

NO COMMENTS

LEAVE A REPLY