ചെന്നൈ : സംവിധായകന്‍ മണിരത്നത്തിന് ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി മൈലാപ്പുര്‍ കേശവ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലുള്ള ഓഫീസിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. തുടർന്ന്
മണിരത്നം പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസും ബോംബ് സ്ക്വാഡും അദ്ദേഹത്തിന്‍റെ ഓഫീസിലും പരിസരങ്ങളിലും പരിശോധനകള്‍ നടത്തി. പക്ഷേ, സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം. ഓഫീസിലേക്ക് ഫോണ്‍ ചെയ്തയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.