ത്രിപുരയില്‍ ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാണിക് സര്‍ക്കാര്‍

318

അഗര്‍ത്തല : ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ബി.ജെ.പിയുടെ ജയം. അത്തരമൊരു ഫലം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്തുകൊണ്ട് തോല്‍വിയെന്നത് പരിശോധിക്കും ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാണിക് സര്‍ക്കാര്‍ പറഞ്ഞു. ഇതിനായി ഓരോ മണ്ഡലവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമെന്നും ഇത്രയും വലിയ പരാജയം നേരിടാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ലെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരയില്‍ 60 സീറ്റുകളില്‍ 43 എണ്ണവും തൂത്തുവാരിയാണ് ബി.ജെ.പി ആദ്യമായി ഭരണം നേടിയത്.

NO COMMENTS