മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയ്ക്ക് ഗവര്‍ണറുടെ ക്ഷണം

232

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചു. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എന്‍. ബീരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇതോടെ, നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തി. ഫലം വന്നയുടന്‍ തന്നെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നാലു സംസ്ഥാനങ്ങളിലും ഭരണം പിടിക്കുമെന്നു വ്യക്തമാക്കിയിരുന്നു. മണിപ്പൂരിന്റെ ചരിത്രത്തിലാദ്യമായാണ് ബിജെപി അധികാരത്തില്‍ എത്തുന്നത്. മണിപ്പൂരിലെ 60 അംഗ സഭയിലെ 32 എംഎല്‍എമാരുടെ പിന്തുണയുമായി ബിജെപി ഗവര്‍ണറെ കാണുകയും പിന്നാലെ എന്‍.ബീരേന്‍ സിങ്ങിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്യുകയായിരുന്നു.

NO COMMENTS

LEAVE A REPLY