മണിപ്പൂരില്‍ ബിരേന്‍സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവേട്ട് നേടി

193

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസവേട്ട് നേടി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ബിരേന്‍ സിങ് ബുധനാഴ്ചയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനുപിന്നാലെയാണ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം നിയമസഭയില്‍ വിശ്വാസവോട്ടു തേടി ഭൂരിപക്ഷം തെളിയിച്ചത്. തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ തൂക്കുമന്ത്രിസഭ വന്നതിനെ തുടര്‍ന്ന് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മണിപ്പൂരില്‍ ബിജെപി സര്‍ക്കാരുണ്ടാക്കിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ പിന്തള്ളി, പ്രാദേശിക കക്ഷികളെയും സ്വതന്ത്രനെയും കൂട്ടുപിടിച്ച്‌ ബിജെപി ചരിത്രത്തിലാദ്യമായാണ് മണിപ്പൂരില്‍ അധികാരം നേടിയത്. അറുപത് അംഗ നിയമസഭയില്‍ ബിജെപിക്ക് 21 അംഗങ്ങളാണുള്ളത്. 28 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി എന്നിവയിലെ അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയത്.

NO COMMENTS

LEAVE A REPLY