മണിപ്പൂരി വനിതകൾ തടവുകാരെ മോചിപ്പിച്ചു

26

ഇംഫാൽ : മണിപ്പൂരിലെ ബിഷ്‌ണുപൂരിൽ മെയ്‌തി വനിതകളുടെ നേതൃത്വത്തിൽ സുരക്ഷാ സേനയെ തടഞ്ഞ് വെച്ച് 11 തടവു കാരെ മോചിപ്പിച്ചു. മെരിയ പെയ്ബി സംഘടനാ പ്രവർത്തകർ കൂട്ടം ചേർന്നാണ് സൈന്യം കസ്റ്റഡിയിലെടുത്ത അക്രമകാരികളെ മോചിപ്പി ച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടിവന്നുവെന്നും ഔദ്യോഗിക അറിയി പ്പിൽ പറയുന്നു. ആകാശത്തേക്കാണ് വെടിയുതിർത്തത്.

മെയ്തി വിഭാഗക്കാരായ ആയുധധാരികളായ അക്രമികളെ പരിശോധനയിൽ കണ്ടെത്തി കസ്റ്റഡിയിലെടുത്തത് അറിഞ്ഞാണ് വനിതാ പ്രവർത്തകർ എത്തിയത്. സൈന്യത്തിന്റെ മഹർ റെജിമെൻ്റിൻ്റെ ഒരു യൂണിറ്റ് പരിശോധനകൾക്കിടെ പോലീസ് വേഷം ധരിച്ച 11 സായുധരായ അക്രമികളെ തടഞ്ഞുനിർത്തുകയായിരുന്നു. അവരിൽ നിന്ന് തോക്കുകളും ഗ്രനേഡുകളും വെടിക്കോപ്പുകളും കണ്ടെ ടുത്തു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിൽ വെച്ചു.

വില്ലേജ് ഡിഫൻസ് ഫോഴ്‌സ് എന്ന പേരിൽ പ്രവർത്തിക്കുന്ന പുരുഷൻമാരുടെ പ്രാദേശിക ആർമി പ്രവർത്തകാരണ് സേനയുടെ പിടിയി ലായത്. ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനം അവകാശമായാണ് ഈ വിഭാഗങ്ങൾ കാണുന്നത്. അംഗങ്ങളെ വിട്ടയച്ചു എങ്കി ലും ആയുധ ങ്ങൾ കൂടി തിരികെ നൽകണം എന്നായിരുന്നു മെരിയ പെയ്ബി ആവശ്യം.

സംഘർഷം അവസാനിക്കുന്നത് വരെ ആയുധങ്ങൾ പിടിച്ചെടുക്കുന്നതിനെ എതിർത്ത സ്ത്രീകൾ കസ്റ്റഡിയിലെടുത്ത പുരുഷന്മാരെ വിട്ടയച്ചതിന് പുറമെ പിടിച്ചെടുത്ത ആയുധങ്ങൾ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനു സരിച്ച്, ബിഷ്‌ണുപൂരിലെ കുമ്പിയിൽ സ്ത്രീകൾ ആർമിയുടെ നീക്കം തടഞ്ഞു, ചില സ്ത്രീകൾ റോഡിൽ കിടന്നുറങ്ങുകയും റോഡിൽ വാഹനമിട്ടുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്‌തു.

ആർഎഎഫ് ഉൾപ്പെടെയുള്ള കൂടുതൽ സേനയെ എത്തിച്ച് ബിഷ‌പൂർ എസ്‌പി രവികുമാറിന്റെയും തങ്ക എംഎൽഎ ടി റോബി ന്ദ്രോയുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയ ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞുപോകാൻ തയ്യാറായത്. എന്നാൽ കസ്റ്റഡിയിലുള്ളവർക്ക് ഇതിനിടയിൽ രക്ഷപെടാൻ അവസരം ഒരുക്കി. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പൊട്ടിപുറപ്പെട്ട കലാപ ത്തിൻ്റെ മുഖ്യ കേന്ദ്രമാണ് ബിഷ്ണു‌പൂർ. 11 സൈനികൽ ഉൾപ്പെടെ 226 പേരാണ് കലാപത്തിൽ മരിച്ചത്.

NO COMMENTS

LEAVE A REPLY