ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയ നടപടി പാർട്ടി പിന്‍വലിച്ചു. അച്ചടക്കക്ക സമിതി നല്കിയ ശിപാര്‍ശ പ്രകാരം ഇന്നലെയാണ് അദ്ദേഹത്തിനെതിരായ നടപടി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്‍വലിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീചന് എന്ന് വിളിച്ചതിനാണ് കഴിഞ്ഞ ഡിസംബറില്‍ മണിശങ്കർ അയ്യരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി നേതൃത്വം അയ്യരെ പ്രാഥമിക അംഗത്വത്തില്‍ നിന്നു ഡിസംബര്‍ ഏഴിനു് പുറത്താക്കുകയും ചെയ്യുകയായിരുന്നു.