കാസറഗോഡ് : മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ജോലിക്കുള്ള പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള റാന്‍ഡമൈസേഷന്‍ വിജയകരമായി നടത്തി. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷക സുഷമ ഗൊഡ്‌ബൊലെ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല വഹിക്കുന്ന എഡിഎം കെ അജേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക, റിട്ടേണിങ് ഓഫീസര്‍ എന്‍ പ്രേമചന്ദ്രന്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്.
50 ശതമാനം റിസര്‍വ്വ് ഉള്‍പ്പെടെ, മഞ്ചേശ്വരം നിയോജക മണ്ഡലം ഒഴികെയുള്ള മറ്റ് നാല് നിയോജക മണ്ഡലങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നാണ് നിയമനം നടത്തിയത്.ഇവര്‍ക്കുള്ള നിയമന ഉത്തരവ് ഇന്നും നാളെയും ആയി വിതരണം ചെയ്യും.പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കും ഉള്ള ആദ്യഘട്ട പരിശീലനം ഒക്‌ടോബര്‍ ഒന്‍പതിന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടത്തും.