അബു ദാബി : നാളെ നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പി ക്കണമെന്നും , മഞ്ചേശ്വരം മതേതരത്വത്തിന്റെ മണ്ണാണെന്നും എ കെ എം അഷ്റഫിനെ വിജയിപ്പിക്കേണ്ടത് നാടിനാവശ്യമാണെന്നും അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് കന്തൽ ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഈറോഡി , ട്രഷറർ ഖാലിദ് ബംബ്രാണ എന്നിവർ പ്രസ്താവനയിൽ വോട്ടർമാരോട് അഭ്യർത്ഥിച്ചു. നാട്ടിലുള്ള മുഴുവൻ കെ എം സി സി പ്രവർത്തകരും വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കാൻ സജീവമായി പ്രവർത്തിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു .
മഞ്ചേശ്വരത്ത് യു ഡി എഫും ബി ജെ പിയുമായി നേരിട്ടാണ് മത്സരിക്കുന്നത് . മതേതരത്വത്തെ കാത്തു സൂക്ഷിക്കുന്ന വൻ മതിലാണ് മഞ്ചേശ്വരം മണ്ഡലം അത് കൊണ്ട് തന്നെ ഫാസിസത്തെ തുടച്ചു നീക്കാൻ വോട്ടർമാർ അവരവരുടെ സമ്മതിദാനാവകാശം വിവേകപൂർവം നിർവഹിക്കണമെന്നും കെ എം സി സി നേതാക്കൾ അഭ്യർത്ഥിച്ചു .