അബൂദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം മൂന്ന് രോഗികള്‍ക്കുള്ള ചികിത്സാ സഹായ ധനം അനുവദിച്ചു

64

അബൂദാബി▪️ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ മാസത്തില്‍ മൂന്ന് പഞ്ചായത്തുകളില്‍ പെട്ട മൂന്ന് രോഗികള്‍ക്കുള്ള ചികിത്സാ സഹായ ധനം അനുവദിച്ചു. കുമ്പള പഞ്ചായത്തിലെ ആറാം വാർഡ് ഉളുവാറ് ദണ്ഡഗോളിയിൽ താമസിക്കുന്ന ക്യാന്‍സര്‍ ബാധിതയായ സ്ത്രീക്കും , പൈവളികെ പഞ്ചായത്തിലെ ബായാർ കളിയാരിലെ ക്യാന്‍സര്‍ രോഗിക്കും ,എന്മകജ പഞ്ചായത്തിലെ ഗുണാജ വാർഡിൽ താമസിക്കുന്ന വീട്ടമ്മക്കുമാണ് സഹായം അനുവദിച്ചത്.

മദീന സാഹിദ് കമ്പള ഹൗസില്‍ ചേര്‍ന്ന ശിഫാഹുറഹ്‌മാ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ അഷ്‌റഫ് ബസറ പ്രാര്‍ത്ഥന നടത്തി .മണ്ഡലം ആക്ടിംഗ് പ്രസിഡൻറ് ഷെരീഫ് ഉറുമി അധ്യക്ഷം വഹിച്ചു. ജില്ലാ KMCC സീനിയർ വൈസ് പ്രസിഡൻ്റ് അസീസ് പേർമൂദെ സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇസ്മായില്‍ മുഗുളി സ്വാഗതവും , ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

സീനിയർ നേതാവ് മുജീബ് മൊഗ്രാൽ,അബ്ദുറഹ്‌മാന്‍ കമ്പള, , ഹമീദ് മാസിമാര്‍, ഇബ്രാഹിം ജാറ, ലത്തീഫ് ഈറോടി ,റസാഖ് നൽക, ലത്തീഫ് അക്കര , നിസാർ ഹോസംഗടി ഫാറൂഖ് സീതാംഗോളി തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS