മഞ്ചേശ്വരം: മീയ്യപദവ് വെറ്റിറനറി ആശുപത്രിക്ക് സമീപം ലക്ഷം വീട് കോളനിയിലെ വിൻസെന്റ് ഡിസൂസ (32) 3.800 കിലോ ഗ്രാം കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചിരുന്നതറിഞ്ഞു ഡിവൈഎസ്പി പി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കഞ്ചാവ് പിടികൂടി അറസ്റ്റ് ചെയ്തത്
കിടപ്പുമുറിയിൽ 2 പായ്ക്കറ്റുകളിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിലാ യിരുന്നു. ഒരാൾക്ക് കൈമാറാനാണ് കഞ്ചാവ് തന്നെ ഏൽപിച്ചതെന്ന് പ്രതിയെ പൊലീസിനു മൊഴി നൽകി. എന്നാൽ ആരും നൽകിയയെന്നും ആർക്ക് നൽകാനാണെന്നും പ്രതി വെളിപ്പെടുത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
സിഐമാരായ പി.പ്രമോദ്, ഇ.അനുപ്കുമാർ,എസ്ഐ എ.ബാലചന്ദ്രൻ, എഎസ്ഐ കെ.വി. കെ.രാമചന്ദ്രൻ, സ്ക്വാഡ് അംഗങ്ങളായ കെ.മനു, എം.വൈ, തോമസ്, ഓസ്റ്റിൻ തമ്പി, കെ.രാജേഷ്,ലക്ഷ്മിനാരായണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കുമ്പള, അട്ക്ക, മഞ്ചേശ്വരം, കാസർകോട് ഭാഗങ്ങളിൽ കഞ്ചാവ് കടത്തും അക്രമവും വ്യാപകമാണെന്നും . ഇതിനെതിരെ പരിശോധന കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു.ഡിവൈഎസ്പി പി.യുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയതും ഡിസൂസയെ അറസ്റ്റ് ചെയ്തതും. പ്രതിയെ .ഇന്നു കോടതിയിൽ ഹാജരാക്കും.