തലപ്പാടിയിൽ ലോറി ഇടിച്ചു വിമുക്ത ഭടൻ മരണപ്പെട്ട സംഭവത്തിൽ നിർത്താതെ പോയ ലോറിയെയും ഡ്രൈവറെയും മഞ്ചേശ്വരം പോലീസ് പിടികൂടി

34

കാസറഗോഡ് : തലപ്പാടിയിൽ വെച്ച് മംഗലാപുരം GAIL കമ്പനിയിലേക്ക് ജോലിക്കായി ഒരു വർഷം മുൻപ് മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുക യായിരുന്ന വിമുക്ത ഭടൻ ഉദ്യാവർഗുത്തു സ്വദേശി ദിനേശ് (42 ) എന്നയാൾ 29. 3. 2021 നു പുലർച്ചെ 6 മണിക്ക് ലോറി ഇടിച്ചു മരണപ്പെട്ടു. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കർണ്ണാടക രജിസ്ട്രേഷൻ (KA 01 AF 3411 ) ലോറി ഓടിച്ചിരുന്ന തമിഴ്നാട് ട്രിച്ചി, സൂറംപട്ടി സ്വദേശിയായ ഡ്രൈവർ രാമചന്ദ്രൻ ഇന്നലെ രാവിലെ മഞ്ചേശ്വരം പോലീസ് പിടികൂടി .ഹൈവേയിലൂടെ കടന്ന് പോയ നൂറ് കണക്കിന് വാഹനങ്ങളുടെ വിശദവിവരങ്ങൾ ശേഖരിച്ചാണ് ഇടിച്ച വാഹനത്തെയും ഡ്രൈവറെയും മഞ്ചേശ്വരം പോലിസ് തിരിച്ചറിഞ്ഞത്. സംഭവത്തിന് ശേഷം പ്രതി വാഹനം ഓടിച്ചിരുന്നു . കേരളത്തിലേക്ക് കടക്കുമ്പോൾ മറ്റ് ഡ്രൈവർമാരാണ് വാഹനം ഓടിച്ചിരുന്നത്.

മഞ്ചേശ്വരം ഇൻസ്പെക്ടർ എ.സന്തോഷ് കുമാർ , സീനിയർ സിവിൽ പോലിസ് ഓഫീസർ രാജേഷ് കിഴക്കും കര, സിവിൽ പോലിസ് ഓഫീസർ നാരായണൻ അമ്പലത്തറ എന്നിവരുടെ സമർത്ഥമായ അന്വേഷണത്തിലൂടെയാണ് ലോറിയെയും പ്രതിയെയും അറസ്റ്റു ചെയ്തത്

NO COMMENTS