കാസർഗോഡ്: മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു. കമറുദ്ദീനെതിരേ നിരവധി തെളിവ് ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എഎസ്പി പി. വിവേക് കുമാര്‍ മാധ്യമങ്ങളോടു നേരത്തേ പറഞ്ഞിരുന്നു. മൂന്നു കേസിലാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
15 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ശനിയാഴ്ച രാവിലെ ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് കമറുദ്ദീനെ ചോദ്യം ചെയ്തത്. 109 വഞ്ചനാ കേസുകളാണ് അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളെയും ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്.