ഉപ്പള : മഞ്ചേശ്വരം മണ്ഡലത്തിന്റെ സാംസ്കാരിക തലസ്ഥാനവുമായ ഉപ്പളയെ സർക്കാർ നിരന്തരം അവഗണിക്കുന്നതായി മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമിറ്റി കുറ്റപ്പെടുത്തി, പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, താലൂക് ആസ്ഥാനം എന്നിവ ഉപ്പളയിൽ നിന്ന് പറിച്ചു നടാനും ജനവികാരം മാനിക്കാതെ അപ്രസക്തമായ പ്രദേശങ്ങളിൽ സ്ഥാപിക്കാനുമുള്ള അണിയറ നീക
ടക്കുന്നു,
കോടതി ഉത്തരവ് പ്രകാരം ഉപ്പള കേന്ദ്രമായി അനുവദിച്ച മഞ്ചേശ്വരം താലൂക് ആസ്ഥാനം മാറ്റാനും, വർഷങ്ങൾക്കു മുൻപ് ബജറ്റ് പ്രാകിയാപനത്തിലൂടെ ഉപ്പളയിൽ അനുവദിക്കുമെന്ന് ഉറപ്പ് നൽകിയ പോലീസ് സ്റ്റേഷൻ പൈവേളിഗെയിൽ സ്ഥാപിക്കാനും നിലവിലുള്ള ഫയർസ്റ്റേഷൻ വൊർക്കാടിയിലേക് മാറ്റിസ്ഥാപിക്കാനും രഹസ്യ നീക്കം നടന്ന് വരുന്നു ഇ നീക്കങ്ങളെ ചേർത്ത് തോല്പിക്കുമെന്ന് യോഗം മുന്നറിപ്പ് നൽകി.
ജനങ്ങളുടെ എതിർപ്പ് ഭയന്ന് വാട്ടർ അതോറിട്ടി സബ് ഡിവിഷൻ അർധ രാത്രിയിൽ ഉപ്പളയിൽ നിന്ന് മാറ്റുകയുണ്ടായി. മംഗല്പാടിയിൽ മേൽക്കോയ്‌മ യു ഡി എഫ് നായതാണ് ഇടതിന് പിടിക്കാത്തത് ഉപ്പളയോടുള്ള അവഗണക്കെതിരെ സ്വന്തം അണികളിൽ നിന്ന് തന്നെ ഇടതിന് എതിർപ്പൂക്കൾ ഉയർന്നിരിക്കുന്നു.
പ്രസിഡന്റ് എംബി യൂസഫ് അദ്യക്ഷം വയ്ച്ചു ജനറൽ സെക്രട്ടറി വി പി ശുകൂർ ഹാജി സ്വഗതം പറഞ്ഞു, പിഎം സലീം, എംകെ അലിമാസ്റ്റർ, ഗോൾഡൻ മൂസ, മുസ്തഫ ഉപ്പള,ഉമ്മർ അപ്പോളോ, മഗ്‌ബുൽ സംസാരിച്ചു