ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മഞ്ജുഷ മോഹന്‍ദാസ്‌ അന്തരിച്ചു

482

കൊച്ചി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവഗായിക മഞ്ജുഷ മോഹന്‍ദാസ് (26) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ 27 ന് മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ മിനിലോറി ഇടിക്കുകയായിരുന്നു. അപകടം. ഇടിയുടെ ആഘാതത്തില്‍ മഞ്ജുഷയും സഹയാത്രികയായ അഞ്ജനയും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മഞ്ജുഷ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

NO COMMENTS