ന്യൂഡല്‍ഹി : പ്രധാന മന്ത്രി നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാതെ ഒഴിഞ്ഞു മാറുന്നതിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്. ചേയ്ഞ്ചിംഗ് ഇന്ത്യ എന്ന തന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താന്‍ സംസാരിക്കാത്ത പ്രധാന മന്ത്രിയാണെന്ന് ജനങ്ങള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍, മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വരാന്‍ ഭയപ്പെട്ടിരുന്ന ആളല്ല. നിരന്തരം വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതില്‍ യാതൊരു മടിയും കാണിച്ചിരുന്നില്ല. വിദേശ പര്യടനങ്ങള്‍ക്കു പോകുമ്പോഴും മടങ്ങിയെത്തുമ്പോഴും വാര്‍ത്താ സമ്മേളനം വിളിക്കാറുണ്ടായിരുന്നു. അതേസമയം, മോദി അധികാരത്തില്‍ വന്നതിനു ശേഷം ഇതേവരെ ഒരു വാര്‍ത്താ സമ്മേളനം പോലും വിളിച്ചിട്ടില്ല. മന്‍മോഹന്‍ സിംഗ് പറഞ്ഞു.