ന്യൂഡല്‍ഹി: രാജ്യത്തെ സാമ്ബത്തിക നില തകരാറിലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ബജറ്റിന് മുന്നോടിയായുള്ള സാമ്ബത്തിക സര്‍വേ അവതരിപ്പിക്കാനിരിക്കെയാണ് അദ്ദേഹം രംഗത്തെത്തിയത്. മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരവുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ച 6.6 ശതമാനമായി കുറയുമെന്ന് ഐഎംഎഫും മറ്റ് ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജനങ്ങളുടെ ജോലിയും രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയും എവിടെയെന്ന് ചോദിക്കുക. പല ദശാബ്ദങ്ങളിലേക്കാളും കുറവാണെന്ന ഉത്തരമായിരിക്കും ലഭിക്കുക. 2008 ല്‍ സാമ്ബത്തിക മാന്ദ്യത്തിന്റെ സമയത്ത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 8.5 ശതമാനമായിരുന്നു. ലോക സാമ്ബത്തിക രംഗം തളര്‍ച്ച നേരിട്ടപ്പോള്‍ പോലും 7 ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നിലനിര്‍ത്താന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ചിദംബരം ചൂണ്ടിക്കാട്ടി. അതേസമയം വിജയ് മല്യയ്ക്കായി അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. 2011ല്‍ കടത്തില്‍ മുങ്ങിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെ മന്‍മോഹന്‍സിങ് സഹായിച്ചു എന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാ സര്‍ക്കാരിലെയും പ്രധാനമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും വ്യവസായ രംഗത്തു നിന്നുള്ളവരുടെ നിവേദനം ലഭിക്കാറുണ്ടെന്നും അവ അതാത് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ഇതുതന്നെയാണ് ഞാനും ചെയ്തത്. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.