ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളവ് പ്രചരിപ്പിക്കുന്നതില്‍ ദു:ഖമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുന്‍ സൈനിക തലവനെയും അധിക്ഷേപിക്കുന്നതിന് സമാനമാണിതെന്നും മന്മോഹന് സിങ് പത്രകുറിപ്പിലൂടെ അറിയിച്ചു. മണി ശങ്കര്‍ ഐയ്യര്‍ നടത്തിയ വിരുന്നില്‍ താനാരോടും ഗുജറാത്ത് തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തിരുന്നില്ല. വിരുന്നിന് വന്നവരാരും തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുകയുമുണ്ടായില്ല. മോദി ആരോപിക്കുന്നത് പോലെ വിരുന്നില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചൊന്നും സംസാരിച്ചിരുന്നില്ലെന്നും മന്മോഹന് വ്യക്തമാക്കി.