സമ്പദ്‌വ്യവസ്ഥയെ എന്‍.ഡി.എ സര്‍ക്കാര്‍ അലങ്കോലമാക്കിയെന്ന് മന്‍മോഹന്‍സിങ്

203

ന്യൂഡൽഹി : എ.ഐ.സി.സി സമ്മേളനത്തില്‍ നരേന്ദ്രമോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി
മന്‍മോഹന്‍സിങ്. സമ്പദ്‌വ്യവസ്ഥയെ എന്‍.ഡി.എ സര്‍ക്കാര്‍ അലങ്കോലമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും മോദി പാലിച്ചിട്ടില്ലെന്നും രണ്ടുകോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിട്ട് രണ്ടുലക്ഷം പോലും നല്‍കിയില്ലെന്നും അദ്ദേഹം വിമർശിക്കുകയുണ്ടായി. സമ്പദ്‌വ്യവസ്ഥയെ എന്‍.ഡി.എ സര്‍ക്കാര്‍ അലങ്കോലമാക്കി. അതിര്‍ത്തികള്‍ സുരക്ഷിതമല്ലാതായിരിക്കുകയാണ്. കശ്മീരിലെ സ്ഥിതി അനുദിനം വഷളാകുകയാണെന്നും മന്‍മോഹന്‍സിങ് കൂട്ടിച്ചേർത്തു.

NO COMMENTS