തിരുവനന്തപുരം: പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്താണ് ആഘോഷം. ഇന്നും നാളെയുമായാണ് പരിപാടി. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി എന്‍ എസ് എസ് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തില്‍ ഇത്തവണ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10.15 ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സംസാരിക്കും. പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും സമ്മേളനത്തിനു ശേഷം കലാപരിപാടികള്‍ അരങ്ങേറും. മന്നം ജയന്തി ദിനമായ നാളെ സമ്മേളനം മുന്‍ അറ്റോര്‍ണി ജനറല്‍ കെ. പരാശരന്‍ ഉദ്ഘാടനം ചെയ്യും