സഹോദരിമാര്‍ കൂട്ടമാനഭംഗം ചെയ്യപ്പെട്ടതും ബിരിയാണിയിലെ ബീഫ് കണ്ടെത്താന്‍ പോലീസ് റെയ്ഡ് നടത്തിയതുമെല്ലാം ചെറിയ പ്രശ്നങ്ങളാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍

249

ഗുഡ്ഗാവ്: സഹോദരിമാര്‍ കൂട്ടമാനഭംഗം ചെയ്യപ്പെട്ടതും ബിരിയാണിയിലെ ബീഫ് കണ്ടെത്താന്‍ പോലീസ് റെയ്ഡ് നടത്തിയതുമെല്ലാം ചെറിയ പ്രശ്നങ്ങളാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഇതെല്ലാം രാജ്യത്ത് എവിടെ വേണമെങ്കിലും സംഭവിക്കാമെന്നും ഹരിയാന സംസ്ഥാനത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിനിടെ ഖട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇതെല്ലാം ചെറിയ പ്രശ്നങ്ങളാണ് ഇവയ്ക്കൊന്നും ഞാന്‍ വലിയ പ്രധാന്യം കൊടുക്കാറില്ല, കൂട്ടമാനഭംഗക്കേസിലെ സിബിഐ അന്വേഷണത്തെക്കുറിച്ചും ബീഫ് റെയ്ഡിനെക്കുറിച്ചും ചോദിച്ച മാധ്യമങ്ങളോടായി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു.എന്നാല്‍ മാധ്യമങ്ങള്‍ വീണ്ടും ഇതേക്കാര്യം ചോദിച്ചപ്പോള്‍ ഇതിനേക്കാള്‍ എല്ലാം പ്രധാനപ്പെട്ടതാണ് ഹരിയാനയുടെ അന്‍പതാം വാര്‍ഷികാഘോഷമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ആഗസ്ത് 24ന് ഹരിയാനയിലെ മേവത്തില്‍ ബന്ധുവീട്ടില്‍ താമസിക്കാന്‍ ചെന്ന ഇരുപതും പതിനാലും വയസ്സുള്ള പെണ്‍കുട്ടികളെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത സംഭവം ദേശീയതലത്തില്‍ ശ്രദ്ധനേടിയിരുന്നു. വീട്ടിലുണ്ടായിരുന്ന ഇവരുടെ അമ്മാവനേയും അമ്മായിയേയും കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊല്ലപ്പെടുത്തിയ ശേഷമാണ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തത്.ഹരിയാന ഗോസംരക്ഷണ സേനയുടെ ചുമതലയുള്ള ഡിഐജി ഭാരതി അറോറയും ഗോസേവാ ആയോഗ് അധ്യക്ഷന്‍ ഭാനി റാം മംഗളയും ഹൈവേയിലെ ഹോട്ടലുകളില്‍ വിളമ്ബുന്ന ബിരിയാണിയുടെ സാമ്ബിളുകള്‍ പിടിച്ചെടുത്ത ശേഷം ഇതില്‍ ബീഫിന്റെ അംശം ഉണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തിയ സംഭവവും വലിയ വിവാദമായിരുന്നു.

NO COMMENTS

LEAVE A REPLY