പനാജി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍. പ്രധാനമന്ത്രിക്കും തനിക്കുമെതിരെ നിരന്തരം സംസാരിച്ച് കെജ്രിവാളിന്‍റെ നാവിന്‍റെ നീളം കൂടിയെന്നും അതിന്‍റെ നീളം വെട്ടി കുറയ്ക്കണമെന്നും പരീഖര്‍ പറഞ്ഞു. ഗോവയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്കെതിരെയും ഗോവയില്‍ എത്തിയാല്‍ തനിക്കെതിരെയും സംസാരിക്കുകയാണ് കെജ്രിവാളിന്‍റെ പണി. ഇത് കാരണം അദ്ദേഹത്തിന്‍റെ നാവിന്‍റെ നീളം കൂടി. ഇത് വെട്ടിക്കുറയ്ക്കണം. എന്നാല്‍ അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തോട് തനിക്ക് സഹതാപമുണ്ടെന്നും പരീഖര്‍ കൂട്ടിച്ചേര്‍ത്തു.ഡല്‍ഹിയിലെ ചിക്കന്‍ ഗുനിയ ബാധ ശരിയായി പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പരീഖര്‍ കുറ്റപ്പെടുത്തി. എ.എ.പി നേതാക്കള്‍ വനിതകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയാണെന്നും സന്ദീപ് കുമാര്‍ സംഭവം ചൂണ്ടിക്കാട്ടി പരീഖര്‍ വിമര്‍ശിച്ചു.