തോക്കുധാരികളായ ശത്രുക്കള്‍ ആക്രമിക്കാന്‍ വരുന്നുണ്ടെങ്കില്‍ അവരെ ആദ്യം വെടിവച്ചു കൊല്ലണം : മനോഹര്‍ പരീക്കര്‍

200

പനജി (ഗോവ) • തോക്കുധാരികളായ ശത്രുക്കള്‍ ആക്രമിക്കാന്‍ വരുന്നുണ്ടെങ്കില്‍ അവരെ ആദ്യം വെടിവച്ചു കൊല്ലണമെന്നാണ് ഇന്ത്യന്‍ സേനയ്ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇതിലൂടെ മാത്രമേ എതിരാളികള്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ കഴിയൂ. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആദ്യം ശ്രദ്ധ വച്ചത് അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിനെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ദേശീയ സുരക്ഷയെക്കുറിച്ച്‌ സംസാരിക്കുന്നവര്‍ ആദ്യം ഒരു കാര്യം മനസ്സിലാക്കണം. 30 വര്‍ഷം ഭരണത്തിലിരുന്നിട്ടും അഴിമതി നടത്തിയതല്ലാതെ പുതിയ യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ധൈര്യം ഉണ്ടായില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എം777 യുദ്ധപീരങ്കികള്‍ വാങ്ങാനുള്ള നീക്കത്തിലാണ്. അരുണാല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള മലയോരപ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY