സൈന്യത്തിന്‍റെ തിരിച്ചടി അവസാനിപ്പിക്കാന്‍ അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ അപേക്ഷിച്ചു: പരീക്കര്‍

178

ന്യൂഡല്‍ഹി• കശ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടങ്ങിയപ്പോള്‍ പാക്കിസ്ഥാന്‍ ഡല്‍ഹിയിലേക്കു വിളിച്ച്‌ ആക്രമണം അവസാനിപ്പിക്കാന്‍ അപേക്ഷിച്ചുവെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മൂന്നു സൈനികരെ വധിക്കുകയും ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി ശക്തമാക്കിയത്. കശ്മീരിലെ പൂഞ്ച്, രജൗറി, ഖേല്‍, മാച്ചില്‍ സെക്ടറുകളിലായിരുന്നു പ്രത്യാക്രമണം. പാക്കിസ്ഥാന്റെ നടപടിക്കെതിരെ നമ്മുടെ മറുപടി ശക്തമായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് അവരുടെ ഭാഗത്തുനിന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശമെത്തി. വെടിവയ്പ്പ് തുടരാന്‍ ഇന്ത്യയ്ക്കു താല്‍പര്യമില്ലെന്നും നിങ്ങളത് അവസാനിപ്പിച്ചാല്‍ ഞങ്ങളും അവസാനിപ്പിക്കാമെന്ന് മറുപടിയും നല്‍കി.
ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇന്ത്യന്‍ ജവാന്റെ മൃതദേഹം പാക്ക് ഭീകരരും സൈന്യവും ചേര്‍ന്ന് വികൃതമാക്കിയത്. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സേന അറിയിച്ചിരുന്നു. സെപ്റ്റംബറില്‍ പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു പാക്കിസ്ഥാന്‍.
അതിനിടെ, ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഓരോ പാക്കിസ്ഥാനി സൈനികര്‍ക്കും പകരം മൂന്നു ഇന്ത്യന്‍ സൈനികരുടെ ജീവനെടുക്കുമെന്ന് പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനുള്ള തന്ത്രമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണരേഖയിലെ പ്രശ്നങ്ങളെ കാണുന്നത്. പാക്കിസ്ഥാനിലെ ഭീകരവാദത്തിനു പിന്നില്‍ ഇന്ത്യയാണ്. ഇതിനാവശ്യമായ തെളിവുകള്‍ പാക്കിസ്ഥാന്റെ കൈവശമുണ്ടെന്നും ആസിഫ് ആരോപിച്ചു.

NO COMMENTS

LEAVE A REPLY