ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഉണ്ടാകുന്ന നുഴഞ്ഞു കയറ്റങ്ങളെ ശക്തമായി നേരിടാന്‍ സൈന്യത്തിന് പ്രതിരോധമന്ത്രിയുടെ നിര്‍ദേശം. കര-നാവിക വ്യോമസേന മേധാവികളുമായി നടത്തിയ കൂടിക്കഴ്ചയിലാണ് മനോഹര്‍ പരിക്കര്‍ ഈ നിര്‍ദേശം നല്‍കിയത്. സേനവിഭാഗങ്ങളുടെ പ്രതിരോധ തയറെടുപ്പുകളെ സംബന്ധിച്ചും പരിക്കര്‍ ആരാഞ്ഞു. ഉറി ഭീകരാക്രമണത്തിന്‍റ പശ്ചാത്തലത്തിലാണു പരീക്കര്‍ സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്.