ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ഞെട്ടലില്‍ നിന്ന് പാകിസ്താന്‍ മുക്തമായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

213

ന്യുഡല്‍ഹി: ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ഞെട്ടലില്‍ നിന്ന് പാകിസ്താന്‍ മുക്തമായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഞെട്ടലില്‍ നിന്ന് മുക്തമാകാത്തത് കൊണ്ട് തന്നെ അവര്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച്‌ അന്വേഷിച്ചിട്ടില്ല.സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം പാകിസ്താന്‍ കോമ സ്റ്റേജിലാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യയുടെ മൗനം ദൗര്‍ബല്യമായി കാണരുത്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ഉചിതമായ മറുപടി നല്‍കുമെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ഇന്ത്യ പാക് അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്.ആക്രമണ വാര്‍ത്ത പാകിസ്താന്‍ നിഷേധിച്ചുവെങ്കിലും 38ഓളം തീവ്രവാദികളെ ആക്രമണത്തില്‍ വധിച്ചതായി സൈന്യം സ്ഥിരീകരിച്ചു.

NO COMMENTS

LEAVE A REPLY