ആണവായുധം കാട്ടി പേടിപ്പിക്കേണ്ട; ഇന്ത്യ ആണവായുധം പ്രയോഗിച്ചാല്‍ പാകിസ്താന്‍ ഭൂഗോളത്തില്‍ നിന്നു തന്നെ ഇല്ലാതാകും : മനോഹര്‍ പരീക്കര്‍

186

ന്യൂഡല്‍ഹി: ആറ്റംബോബ് കാട്ടി ഇന്ത്യയെ നിരന്തരം ഭീഷണിപ്പെടുത്തുന്ന പാകിസ്താനെതിരേ ഇന്ത്യ ഇതേ ആയുധം പ്രയോഗിച്ചാല്‍ അവര്‍ മാപ്പില്‍ നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്ന് ബിജെപി. 120 കോടി ജനതയ്ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കശ്മീരിലും ഡല്‍ഹിയിലും ത്രിവര്‍ണ്ണ പതാക പാറി തന്നെ നില്‍ക്കുമെന്നും പാകിസ്താന്‍ ഇക്കാര്യത്തില്‍ ശല്യമുണ്ടാക്കിയാല്‍ ഇസ്ളാമാബാദില്‍ സൈന്യം ഇന്ത്യന്‍ പതാക പാറിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. നിയന്ത്രണ രേഖയിലെ തീവ്രവാദ ക്യാന്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ആഗ്രയിലെയും ലക്നൗവ്വിലെയും ആദരിക്കല്‍ ചടങ്ങിലായിരുന്നു പരീക്കര്‍ ഇക്കാര്യം പറഞ്ഞത്.

പാകിസ്താന്‍റെ അണ്വായുധ ഭീഷണിയെ ഇന്ത്യ ആറ്റം ബോംബ് കൊണ്ടായിരിക്കും തിരിച്ചടിക്കുക എന്നും പാകിസ്താന്‍ ഈ രീതിയിലാണ് നീങ്ങുന്നതെങ്കില്‍ ഇസ്ളാമാബാദില്‍ മൂവര്‍ണ്ണ പതാക പാറിക്കാന്‍ തയ്യാറാകാനും പറഞ്ഞു. വന്‍കിട ശക്തികള്‍ മാത്രം നടത്താറുള്ള തരം മിന്നല്‍ ആക്രമണം ആള്‍നാശം തീരെ വരാതെ നൂറ് ശതമാനം വിജയത്തോടെയാണ് ഇന്ത്യ നടത്തിയത്. ഇത്തരം നീക്കങ്ങളുടെ പേരില്‍ താന്‍ അഭിമാനിക്കുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി സൈനികരെ ആദരിക്കുന്നു. എന്നാല്‍ ജീവന്‍ നഷ്ടമാകുന്ന എതിരാളികളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ശത്രുക്കളെ കൊല്ലരുതെന്നും നിര്‍വീര്യരാക്കുകയേ ചെയ്യാവൂ എന്ന സൈനികരോട് പറയാറുണ്ടെന്നും പറഞ്ഞു.
ഇന്ത്യ ആറ്റംബോംബ് പ്രയോഗിച്ചാല്‍ പാകിസ്താന്‍ എന്ന രാജ്യം ഭൂഗോളത്തിലെ ഇല്ലാതാകുമെന്ന് മുന്‍ ബിജെപി എംഎല്‍എ കേശവ് മെഹ്റ പറഞ്ഞു. പാകിസ്താനെ നായകളോട് ഉപമിച്ചായിരുന്നു ബിജെപി ആഗ്രാനേതാവിന്‍റെ സംസാരം. നായകള്‍ പാകിസ്താനെകകാള്‍ മെച്ചമാണെന്നും ഒരിക്കല്‍ നക്കിയ സാധനം അവ കടിക്കാറില്ല. എന്നാല്‍ പാകിസ്താന്‍ ആദ്യം ചുംബിക്കുകയും പിന്നീട് നക്കുകയും ഒടുവില്‍ കടിക്കുകയും ചെയ്യുമെന്ന് പറഞ്ഞു. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ 200 പേരാണ് കൊല്ലപ്പെട്ടതെന്നും ബിജെപി നേതാക്കള്‍ ചടങ്ങില്‍ പറഞ്ഞു. വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി എന്നീ മൂന്ന് സുപ്രധാന പദവികളും ഉത്തര്‍ പ്രദേശില്‍ നിന്നാണെന്നും വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY