സുഹാസിനി രാജിന് സന്നിധാനത്ത് എത്താന്‍ സുരക്ഷ ഒരുക്കിയിരുന്നുവെന്ന് ഐജി മനോജ് എബ്രഹാം

163

പത്തനംതിട്ട : ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിന് സന്നിധാനത്ത് എത്താന്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നുവെന്ന് ഐജി മനോജ് എബ്രഹാം. മുന്നോട്ട് പോയാല്‍ സുരക്ഷ കൊടുക്കാന്‍ പൊലീസ് തയ്യാറായിരുന്നു. പ്രതിഷേധക്കാരുടെ തെറിവിളി അവരെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാകും. പൊലീസ് ഇക്കാര്യം ഗൗരവമായി പരിഗണിക്കും. സന്നിധാനത്തേക്കുള്ള വഴി മുഴുവന്‍ സുരക്ഷ ഒരുക്കും. എത്തുന്ന ഏതൊരു ഭക്തരേയും സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കും. പൊലീസിന്‍റെ ജോലി അതാണെന്നും ഐജി മനോജ് എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS