കൊച്ചി : പയ്യോളി മനോജ് വധക്കേസില്‍ സിബിഐ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടു പേര്‍ സിപിഎം നേതാക്കളാണ്. സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പിവി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരയാണ് അറസ്റ്റ് ചെയ്തത്. വടകര ക്യാമ്ബ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടു പോയി. ഒന്നര വര്‍ഷം മുമ്ബാണ് സിബിഐ കേസ് ഏറ്റെടുത്തത്.