കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും ഇനിയും പിടികൂടുന്നതില്‍ പോലീസ് അമാന്തം കാട്ടിയാല്‍ വളരെ പ്രത്യാഘാതമുണ്ടാകുമെന്ന് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി കടുത്ത മുന്നറിയിപ്പ് നല്കി.മുനിസിപ്പല്‍-പഞ്ചായത്ത് തലങ്ങളില്‍ നടത്തിയ സമരപ്പന്തം പ്രതിഷേധത്തിന്റെ ജില്ലാതല ഉദ്ഘാടനം കാള്‍ ടെക്സില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കേസെടുത്ത് പാവങ്ങളെ പീഡിപ്പിക്കരുതെന്നും അദ്ദേഹം ആരോപണംഉന്നയിച്ചു .