മനുഷ്യരും ദൈവവും..

722

ദൈവം:രോഗം വന്നിട്ട് മക്കളെ ചികിത്സിക്കാൻ പ്രയാസപ്പെടുന്നവർ, വിശന്നിട്ട് പട്ടിണി കിടക്കുന്ന മനുഷ്യർ,അനാഥകളായ കുട്ടികൾ,നിരവധി ആവശ്യങ്ങളുമായി പരക്കം പായുന്നവർ ഇവരൊക്കെ നിങ്ങളുടെ തൊട്ടടുത്തും ആരാധനാലയങ്ങളിലേക്ക് പോകുന്ന വഴിയരികിലുമുണ്ടായിരുന്നല്ലോ ??

മനുഷ്യർ: സർവ്വ ലോക രക്ഷിതാവായ, രാജാധി രാജാവായ സർവ്വേശ്വരാ, ദൈവമേ, നീ ഭക്ഷണ മില്ലാതെ ദാഹമില്ലാതെ, വസ്ത്രമില്ലാതെ അലയുകയോ ?? അങ്ങിനെയൊന്നുണ്ടോ ??.

ദൈവം : നിങ്ങൾ വലിയ നിസ്ക്കാര ക്കാരായിരുന്നല്ലോ? നിങ്ങൾ വലിയ ശാന്തിയും സമാധാനവും പ്രസംഗിച്ചു കുരിശു വരച്ച് നടക്കുന്നവരായിരുന്നല്ലോ?? നാമങ്ങൾ ഉരുവിട്ടും വ്രതമനുഷ്ഠിച്ചും നേർച്ചകളും വഴിപാടും നടത്തി കൈയ്യടി വാങ്ങുന്നവരുമായിരുന്നല്ലോ??എന്തേ?? നിങ്ങൾ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. എന്റെ ഒരു അടിമ നിങ്ങളുടെ വീടിന്റെ തൊട്ടപ്പുറത്ത് വർഷങ്ങളോളം കിടന്നു കരഞ്ഞില്ലേ.??? മരുന്ന് വാങ്ങാൻ വേണ്ടി അവൻ യാചിച്ചില്ലേ?? വേദനയില്ലാതെ ഒരു ദിവസമെങ്കിലും കിട്ടുന്നുറങ്ങാൻ അവൻ കൊതിച്ചത് നീ കണ്ടില്ലേ??

‘ദൈവം ആവർത്തിച്ചു.’

എനിക്ക് അത് കിട്ടിയില്ല,ഇത് കിട്ടിയില്ലെന്നും എന്തോ നഷ്ടപ്പെട്ടു എന്നൊക്കെ നിങ്ങൾ പറയുന്നുണ്ടല്ലോ?? ഒന്നും കിട്ടാത്തവനെയും എല്ലാം നഷ്ടപ്പെട്ടവനെയും പോയി കാണുക.

വിധവകൾക്ക് വേണ്ടി,പാവപ്പെട്ട മനുഷ്യർക്ക് വേണ്ടി ഒരാൾ പ്രയാസപ്പെടുകയോ, പാവ പ്പെട്ടവന് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിന് വേണ്ടി വെയിൽ കൊണ്ട് കഷ്ടപ്പെടുകയോ ചെയ്യുന്നവർ വാൾ എടുത്ത് പോരുതി വിജയിച്ച യോദ്ധാവിനെ പോലെയാണ്.

കണ്ണുകൾ കൊണ്ട് കാണാൻ കഴിയുന്ന മനുഷ്യരെ സ്നേഹിക്കാതെ, കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത എന്നെ ( ദൈവത്തെ ) സ്നേഹിക്കാൻ വരേണ്ടതില്ലെന്ന് സർവ്വ ലോക പരിപാലകനായ ദൈവം പറഞ്ഞു അവസാനിപ്പിച്ചു.

സന്ധ്യയ്ക്ക് നാമം ജപിക്കുന്ന ഹിന്ദുവിൻറെയും, കുരിശ് വരയ്ക്കുന്ന ക്രിസ്ത്യാനിയുടെയും , ദിവസേന അഞ്ച് നേരം പ്രാർഥിക്കുന്ന മുസൽമാൻറെയും രക്തം ചുവപ്പ് ‘തന്നെയെന്ന
മാനുഷിക ബോധം സമൂഹത്തിൽ ഉയർത്തി പിടിക്കാൻ നമുക്ക് സാധിക്കട്ടെ……

നെറ്റ് മലയാളം.

NO COMMENTS